27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

February 16, 2025
September 28, 2024
May 14, 2024
April 26, 2024
April 23, 2024
April 17, 2024
March 18, 2024
February 25, 2024
September 14, 2023
January 15, 2023

തന്നെ തോല്‍പ്പിച്ചത് പാര്‍ട്ടിയാണെന്ന അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ

Janayugom Webdesk
തിരുവനന്തപുരം
September 28, 2024 5:04 pm

തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വിഅന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വരാതിരിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഒരു പ്രസക്തിയുമില്ല. പാർട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോൾ അണികൾ സജീവമാവുക എന്നത് സാധാരണമായ കാര്യമാണ്.അന്‍വര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് പറഞ്ഞിട്ടുണ്ട്. 

പാര്‍ട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോള്‍ അണികള്‍ സജീവമാവുക എന്നത് സാധാരണമായ കാര്യമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. അൻവറിന്റെ കയ്യും കാലും വെട്ടണമെന്ന കൊലവിളി പ്രസംഗം കേട്ടിട്ടില്ല. കേൾക്കാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. 

നേരത്തെ വാർത്താ സമ്മേളനത്തിനിടെ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ പാർട്ടി വിരോധം കൂടിയതിനാലാണെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. അണികൾ ഉൾപ്പെടെ പാർട്ടിക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിൽ ഉൾപ്പെടെ വോട്ട് മറിഞ്ഞെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും അൻവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.