23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

കെ എം ദിനകരൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

Janayugom Webdesk
കളമശ്ശേരി
August 29, 2022 11:18 pm

എറണാകുളം ജില്ലാ സെക്രട്ടറിയായി കെ എം ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ജില്ലാ കൗണ്‍സിലിന്റെ ആദ്യ യോഗം സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്നാണ് ദിനകരനെ തെരഞ്ഞെടുത്തത്. നാലു കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 55 പേരടങ്ങിയതാണ് ജില്ലാ കൗൺസില്‍.
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ദിനകരൻ ഇപ്പോള്‍ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷൻ അംഗമാണ്. നോര്‍ത്ത് പറവൂർ സ്വദേശിയാണ്.

എഐവൈഎഫ് മാഞ്ഞാലി യുണിറ്റ് സെക്രട്ടറിയായി പൊതുരംഗത്തെത്തിയ ദിനകരന്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം, സിപിഐ പറവൂര്‍ താലൂക്ക് സെക്രട്ടറി, മൂന്നുതവണ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, പൊക്കാളി നിലം വികസന സമിതി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005ല്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിനകരന്‍ 2006ല്‍ പറവൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

Eng­lish Summary:KM Dinakaran Ernaku­lam Dis­trict Secretary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.