26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍; വിദ്യാർത്ഥികൾക്ക് മെട്രോയിൽ സൗജന്യ യാത്ര

Janayugom Webdesk
കൊച്ചി
March 31, 2022 2:12 pm

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് ചലച്ചിത്രമേള നടക്കുക. ഈ ദിവസങ്ങളിൽ ടിക്കറ്റ് കൗണ്ടറിൽ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ് ചെയ്യാം.
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തീം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്റ പ്രകാശനം ചെയ്‌തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച് ഷാജി, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) കെ ജെ റിജോയ്, ആര്‍ഐഎഫ്എഫ്കെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി, സബ് കമ്മിറ്റി ചെയര്‍മാന്‍ സോഹന്‍ സീനുലാല്‍, കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി ഐഎഫ്എഫ്കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെഎംആർഎൽ ആണ്.

Eng­lish Summary:Kochi Inter­na­tion­al Film Fes­ti­val; Free ride on the metro for students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.