26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 18, 2024
January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 16, 2022

ജലമെട്രോ ആദ്യ സര്‍വീസ് തുടങ്ങി

Janayugom Webdesk
April 25, 2023 1:25 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ച കൊച്ചി ജലമെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫീസ് ചെയ്തു. കൊച്ചി ജല മെട്രോ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന പ്രധാനമന്ത്രിയുടെ പ്രശംസ മന്ത്രി പി രാജീവ് എടുത്തുപറഞ്ഞു. ലോകത്ത് എല്ലാവരും കണ്ടിരിക്കേണ്ട ഒന്നായി കേരളത്തെ ലോകമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്. അതിന് ഗുണം ചെയ്യുന്ന ഒന്നാണ് ജലമെട്രോ എന്ന് മന്ത്രി പറഞ്ഞു.

ആദ്യ സർവീസ് ഹൈക്കോടതി ജംഗ്ഷനിലെ തെർമനിൽ നിന്നാണ് തുടങ്ങിയത്. വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ആദ്യ യാത്രയിലുള്ളത്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിക്കുന്നത്.  നഗരത്തോടുചേർന്നു കിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകളും 78 ബോട്ടുകളുമുണ്ടാകും.

ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം. ബോട്ടുകളിലേക്കും ടെർമിനലുകളിലേക്കുമുള്ള ജീവനക്കാരെ കെഎംആർഎൽ റിക്രൂട്ട് ചെയ്തിരുന്നു. ഇവർക്ക് പരിശീലനവും നൽകി. കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടൻ ലഭിക്കും. വൈപ്പിൻ–ബോൾഗാട്ടി–ഹൈക്കോടതി റൂട്ടിലായിരിക്കും വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യ സർവീസ്. വൈറ്റില–കാക്കനാട് റൂട്ടും സർവീസിന് തയ്യാറാണ്.

ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, വൈറ്റില, കാക്കനാട് ടെർമിനലുകളുടെ ജോലികൾ പൂർണമായി. ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളിൽ ബോട്ടുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഫ്ലോട്ടിങ് പൊണ്ടൂണുകൾ സ്ഥാപിച്ചാൽമാത്രം മതി. വൈറ്റിലയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് ബോട്ടുകൾക്ക് പൊതുനിയന്ത്രണവും ഉണ്ട്.

200 കോടി രൂപ സർക്കാർ മുതൽമുടക്കിലാണ് രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉയരാന്‍ പോകുന്നത്. ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമാണ് ഇതോടെ യാഥാര്‍ത്ഥയമാവുന്നത്. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്‌നോപാര്‍ക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്.

Eng­lish Sam­mury: water metro start­ed its first service

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.