സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതിക്കെതിരെ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെടുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിലിന് എതിരായ ബിജെപി ജാഥയെ സ്വീകരിക്കാൻ മുസ്ലീം ലീഗ് നേതാവ് പോകുന്നു.
വടകരയിലെ പഴയ കോലീബി സഖ്യം സംസ്ഥാനത്ത് വീണ്ടും രൂപപ്പെട്ടു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നത്.
സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. കെ റെയില്‍ കല്ലിടുന്നതില്‍ അവ്യക്തതയില്ല, ഇപ്പോള്‍ കല്ലിടുന്നത് കെ റെയില്‍ കോര്പറേഷന് ആണ്.നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കുകയുള്ളൂ കോടിയേരി വ്യക്തമാക്കി.
English Summary:Kolebi alliance against Silver Line project: Kodiyeri
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.