23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

നാലാംമുറയിലെ ‘കൊളുന്ത് പാട്ട്’ ലോഞ്ച് ചെയ്തു

Janayugom Webdesk
കൊച്ചി
September 22, 2022 2:35 pm

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘നാലാംമുറ’യിലെ ‘കൊളുന്ത് പാട്ട്’ നടി മലൈക അറോറ ഖാന്‍ ലോഞ്ച് ചെയ്തു. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 21 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനല്‍ വഴി പുറത്ത് വന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തത് ബോളിവുഡ് നടി മലൈക അറോറ ഖാനാണ്.

സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. പി ആര്‍ ഒ — ജിനു അനില്‍കുമാര്‍. ലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ കിഷോര്‍ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത്.

Eng­lish sum­ma­ry; ‘Kol­unth Pat’ in the ‘nalam mura’ was launched

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.