3 May 2024, Friday

കോഴഞ്ചേരി പുതിയ പാലത്തിന്റെ സ്പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

Janayugom Webdesk
കോഴഞ്ചേരി
October 1, 2021 9:33 am

കോഴഞ്ചേരി പുതിയ പാലത്തിന്റെ സ്പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു
കോഴഞ്ചേരി: പമ്പയാറിന് കുറുകെ പഴയ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ രണ്ട് സ്പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പമ്പാനദിയുടെ പടിഞ്ഞാറെ കരയോട് ചേര്‍ന്ന് തോട്ടപ്പുഴശ്ശേരി ഭാഗത്തു നിര്‍മിക്കുന്ന സ്പാനും കിഴക്കേ കോഴഞ്ചേരി ഭാഗത്ത് നിര്‍മ്മിക്കുന്ന സ്പാനുകളുടെ നിര്‍മാണവുമാണ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഭാഗമായി നദിയുടെ മദ്ധ്യഭാഗത്ത് പില്ലറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ പില്ലറുകളില്‍ ഉറപ്പിക്കേണ്ട സ്പാനുകളുടെ നിര്‍മ്മാണമാണവശേഷിക്കുന്നത്. 2018 ജൂലൈ 7 നാണ്് തിരുവല്ല കുമ്പഴ സംസ്ഥാന പാതയില്‍ കോഴഞ്ചേരിയില്‍ പമ്പാനദിക്ക് കുറുകെ പുതിയ പാലത്തിന് തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിച്ചത്.19.69 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. പാലത്തിന് 207.2 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.25 മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ ആകെ 12 മീറ്റര്‍ വീതിയും ഉണ്ടാകും. തോട്ടപ്പുഴശ്ശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും. കോഴഞ്ചേരി ഭാഗത്ത് 9 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കും. കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും എന്നാണ് പറഞ്ഞിരുന്നത്. രണ്ട് വെള്ളപ്പൊക്കവും കൊറോണ ബാധയും പാലത്തിന്റെ നിര്‍മ്മാണം വൈകിയെങ്കിലും ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.