21 December 2024, Saturday
KSFE Galaxy Chits Banner 2

കോഴിക്കോട് ഒ​വൈ​ൽ മ​ലേ​റി​യ സ്ഥിരീകരിച്ചു

Janayugom Webdesk
കോ​ഴി​ക്കോ​ട്
October 12, 2023 11:13 pm

കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് പ്ലാ​സ്മോ​ഡി​യം ഒ​വൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് മലമ്പനി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കൊ​തു​കു​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ക. മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്റെ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​പൂ​ർ​വയി​നം മ​ല​മ്പ​നി ക​ണ്ടെ​ത്തി​യ​ത്. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് ഒ​വൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്. യുവാവിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് യു​വാ​വ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. യു​വാ​വ് നേ​ര​ത്തെ ജോലി ആവശ്യത്തിനായി മും​ബൈ​യി​ൽ പോ​യി​രു​ന്നു. മ​റ്റു മ​ലേ​റി​യ പോ​ലെ ശ​ക്ത​മാ​യ പ​നി, ത​ല​വേ​ദ​ന, വി​റ​യ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്ലാ​സ്മോ​ഡി​യം ഒ​വൈ​ൽ മ​ലേ​റി​യ​യു​ടെ​യും പൊതുവെയുള്ള ലക്ഷണങ്ങൾ.

Eng­lish Summary:Kozhikode Ovile Malar­ia confirmed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.