26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 18, 2024
December 17, 2024
December 10, 2024
December 8, 2024
December 6, 2024
December 3, 2024

വുഷു ജൂനിയർ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വേദിയാകുന്നു

Janayugom Webdesk
കോഴിക്കോട്
August 9, 2022 4:27 pm

വുഷു ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വേദിയാകുന്നു. സെപ്തംബര്‍ ഒന്നു മുതൽ ആറുവരെയായി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 1200 മത്സരാർത്ഥികൾ പങ്കെടുക്കും. സർവ്വീസസ്, സായ് താരങ്ങളും ചാമ്പ്യൻഷിപ്പിനുണ്ടാകും.
ആദ്യമായാണ് വുഷു ദേശീയചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരാർത്ഥികൾക്ക് പുറമെ 100 ഒഫീഷ്യൽസും ഫെഡറേഷൻ ഭാരവാഹികളും ഉൾപ്പെടെ 1500 പേരാണ് ആറുദിവസം നീണ്ടുനിൽക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നഗരത്തിലെത്തുന്നത്. ഇൻഡോർസ്റ്റേഡിയത്തിൽ മൂന്ന് വേദികൾ സജ്ജീകരിച്ചാണ് മത്സരം നടക്കുക. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തുന്നവരെ ഡിസംബറിൽ നടക്കുന്ന യൂത്ത് ഏഷ്യൻ ഗെയിംസ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സി പി ആരിഫ്, സി പി ഷബീർ, നൗഫൽ സി ഹാഷിം, സിറാജ് പേരാമ്പ്ര എന്നിലര്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: Kozhikode will be the venue for Wushu Junior Championship

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.