10 December 2025, Wednesday

Related news

October 5, 2025
September 17, 2025
July 18, 2025
April 30, 2025
February 17, 2025
July 2, 2024
May 18, 2024
May 18, 2024
April 2, 2024
February 11, 2024

കോഴിക്കോട് യുവതിയുടെ ആ ത്മഹത്യ: ഒളിവിലായിരുന്ന ഭര്‍തൃമാതാവ് പിടിയില്‍

Janayugom Webdesk
കോഴിക്കോട്
December 14, 2023 10:16 am

കോഴിക്കോട് കുടുംബപ്രശ്നത്തിനുപിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ് പിടിയിലായി. ഓര്‍ക്കാട്ടേരിയിലെ കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഭീഷണിയ്ക്കുപിന്നാലെ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാവ് നബീസ പൊലീസ് പിടിയിലായി. കേസില്‍ പ്രതി ചേര്‍ത്തതിനുപിന്നാലെ ഒളിവിലായിരുന്നു നബീസ. ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നബീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്ന മൊബൈലില്‍ പകര്‍ത്തിയ വീഡിയോയില്‍ ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പത്തുവര്‍ഷം മുമ്പായിരുന്നു ഷബ്നയുടെ വിവാഹം. ഭര്‍ത്തൃവീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷബ്ന അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്ന് ഷബ്ന ഭര്‍ത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഷബ്ന മരിച്ച ദിവസം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ഷബ്നയെ മര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.