ജാതി വിവേചനം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം രൂക്ഷമായതോടെ തെക്കുംതല കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് അടച്ചു. ജനുവരി എട്ടുവരെ അടച്ചിടാനാണ് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയുടെ ഉത്തരവ്. ഹോസ്റ്റലുകൾ ഒഴിയണമെന്നും ഉത്തരവിൽ പറയുന്നു. 2011ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടി. ഡിസംബർ അഞ്ചു മുതൽ വിദ്യാർത്ഥികളുടെ സമരം നടന്നുവരികയാണ്. നാളെ മുതൽ വിദ്യാർത്ഥികൾ നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.