27 April 2024, Saturday

Related news

February 23, 2023
January 31, 2023
January 23, 2023
January 21, 2023
January 17, 2023
December 26, 2022
December 23, 2022

അടൂര്‍ ഗോപാലകൃഷ്ണന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Janayugom Webdesk
തിരുവനന്തപുരം
January 31, 2023 12:41 pm

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്.

ദളിത് വിരോധവും ജാതിവിവേചനവും എന്ന പ്രചാരണവും ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണെന്നും അടൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കി. മാധ്യമങ്ങള്‍ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടതെന്നും അടൂര്‍ പറഞ്ഞു.ആത്മാത്ഥ സേവനം നടത്തുനവരെ കെട്ട് കെട്ടിക്കണം എന്ന ലക്ഷ്യമാണ് സമരക്കാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കര്‍ മോഹനെയോ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അടൂര്‍ ആരോപിച്ചു. ശങ്കര്‍ മോഹനെതിരായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അടൂര്‍ വ്യക്തമാക്കി.

ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അടൂര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങള്‍ക്കിടെയാണ് ശങ്കര്‍ മോഹന്‍ രാജിവച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പായിരുന്നു ശങ്കര്‍ മോഹന്റെ രാജി. പിആര്‍ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്നും അടൂര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: adoor gopalakr­ish­nan resigned from kr narayanan insti­tute chair­man post
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.