തിരുവനന്തപുരം കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ എത്തിയാണ് രാജി നൽകിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും രാജി കത്ത് നൽകിയിട്ടുണ്ട്. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരത്തിലായിരുന്നു.
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം മൂന്നുവർഷ കാലാവധി പൂർത്തിയായതിനാലാണ് രാജിയെന്ന് ശങ്കർ മോഹൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശങ്കര്‍ മോഹന്റെ രാജിയുടെ സാഹചര്യത്തില്‍ പകരം ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
ശങ്കര്‍ മോഹന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രതികരിച്ചു. ശങ്കർ മോഹനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.
English Summary:KR Narayanan Institute Director Shankar Mohan has resigned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.