കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ വാഹന പ്രചാരണ റാലി നടത്തി. കൊല്ലം പവർഹൗസിൽ നടന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പെട്രോൾ ഡീസൽ വില വർദ്ധനവിന് പരിഹാരമായും പരിസ്ഥിതി സൗഹാർദ്ദമായും വൈദ്യുത വാഹനങ്ങൾ വർദ്ധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി
അഭിപ്രായപ്പെട്ടു. എം നൗഷാദ് എംഎൽഎ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പ്രദീപ് ബി, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ നൗഷാദ് എ, നാഗരാജൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊല്ലം പവർഹൗസ് കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ റാലിയിൽ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സ്വകാര്യ ഏജൻസികളുടെയും വൈദ്യതി കാർ, വൈദ്യുതി ഓട്ടോ, വൈദ്യുതി സ്കൂട്ടർ എന്നിവയും അണിനിരന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.