14 November 2024, Thursday
KSFE Galaxy Chits Banner 2

കുടിശ്ശിക വരുത്തിയവർക്ക് ആശ്വാസം: “ആശ്വാസ് 2024’ അവതരിപ്പിച്ച് കെഎസ്എഫ്ഇ

Janayugom Webdesk
തിരുവനന്തപുരം
July 31, 2024 11:06 pm

ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവർക്ക് മുടക്കു തീർക്കുന്നതിനും ഒറ്റത്തവണത്തീർപ്പാക്കലിനുമായി “ആശ്വാസ് 2024 ” എന്ന പേരിൽ പുതിയ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിൽ വരുത്തി കെ എസ് എഫ് ഇ. 2024 ആഗസ്റ്റ് 1 ന് നിലവിൽ വരുന്ന ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ 2024 സെപ്തംബർ 30 വരെ ലഭ്യമാകും. റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാർക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണെന്നും കെഎസ്എഫ്ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചിട്ടി കുടിശ്ശികക്കാർക്ക് പലിശയിൽ പരമാവധി 50% വരേയും വായ്പാ കുടിശ്ശികക്കാർക്ക് പിഴപ്പലിശയിൽ പരമാവധി 50% വരെയും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിപ്രകാരം ഇളവു ലഭിക്കും. പദ്ധതിക്കാലയളവിൽ ഗഡുക്കളായും കുടിശ്ശിക തീർക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിശദവിവരങ്ങൾ അറിയുന്നതിനായി റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാർ ബന്ധപ്പെട്ട SDT ഓഫീസുകളേയും അല്ലാത്ത കുടിശ്ശികക്കാർ ബന്ധപ്പെട്ട കെ എസ് എഫ് ഇ ഓഫീസുകളേയും സമീപിക്കാം.
സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.