27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 21, 2025
January 24, 2025
December 18, 2024
December 5, 2024
October 3, 2024
September 5, 2024
July 31, 2024
July 31, 2024
July 7, 2024
June 28, 2024

കെഎസ്എഫ്ഇ ഇനി മൊബൈൽ ആപ്പിലൂടെയും

Janayugom Webdesk
തിരുവനന്തപുരം
October 11, 2023 10:40 pm

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ ‘കെഎസ്എഫ്ഇ പവര്‍‘ന്റെ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം കേരള സമൂഹത്തെ നയിക്കുന്നതിന് നൂതനവും ദീർഘ വീക്ഷണവുമുള്ള പദ്ധതികളാണ് കേരളം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

കേരള സർക്കാർ നടപ്പിലാക്കി വരുന്ന ഇ‑ഗവേർണൻസ് പദ്ധതിയിലൂടെ സർക്കാർ സേവനങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. എല്ലാ പ്രധാനപ്പെട്ട സേവനങ്ങൾക്കും ഡാഷ് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആധുനികവൽക്കരണത്തിലൂടെ കെഎസ്എഫ്ഇ യെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സ്ഥിരനിയമനം പിഎസ് സി വഴി നടത്തി. കെഎസ്എഫ്ഇ യുടെ മൂലധനം ഇരട്ടിയായി വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

കെഎസ്എഫ്ഇ യുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതം പറഞ്ഞു. കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ശശികുമാര്‍, എം ഡി ഡോ. എസ് കെ സനില്‍, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സി ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Summary:KSFE now also through mobile app

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.