28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024

‘വനിതാ യാത്രാവാര’വുമായി കെഎസ്ആർടിസി; വനിതകള്‍ക്കുമാത്രമായി വിനോദയാത്രയും

സ്വന്തം ലേഖിക
കോട്ടയം
February 22, 2022 10:08 pm

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതായാത്രാവാരവുമായി കെ എസ്ആർടിസി ഒരുങ്ങുന്നു.
മാർച്ച് 8 മുതൽ 13 വരെയാണ് കെഎസ്ആർടിസി “വനിതാ യാത്രാവാരം ആഘോഷിക്കുന്നത്. ഈ കാലയളവിൽ കെഎസ്ആർടിസി ബ‌ജറ്റ് ടൂർസ് വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കും. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകളും ക്രമീകരിച്ച് നൽകും.
നിലവിൽ കെഎസ്ആർടിസി നടത്തുന്ന ബ‍‍ജറ്റ് ട്രിപ്പുകൾ ഏറെ പ്രിയങ്കരമായിരുന്നു. മിക്കവാറും എല്ലാ ഡിപ്പോകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന വിനോദ യാത്രകളിൽ യാത്രക്കാരുടെ പ്രാതിനിധ്യം ഏറെയാണ്. യാത്രക്കാർ ഏറിയതോടെ പല ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകളും ആരംഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ വനിതാ യാത്രാവാരത്തിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുടുംബശ്രീ ഗ്രൂപ്പുകളടക്കമുള്ളവർക്ക് യാത്ര ഏറെ പ്രയോജനപ്രദമാവും. ചെറിയ തുകയിൽ ഒരു ദിവസത്തെ യാത്ര ആഘോഷമാക്കാം എന്നതാണ് കെഎസ്ആർടിസി ബജറ്റ് യാത്രകളെ പ്രിയപ്പെട്ടതാക്കുന്നത്.
കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും നടത്തുന്ന യാത്രകളുടെ വിവരങ്ങൾ ചുവടെ.
മലപ്പുറത്തുനിന്നും നിന്നും മൂന്നാർ, മലക്കപ്പാറ, വയനാട്, കക്കയംഡാം, പെരിന്തൽമണ്ണയിൽ നിന്നും വയനാട്, മൂന്നാർ, നിലമ്പൂരിൽ നിന്നും വയനാട്, മലക്കപ്പാറ, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര.
തൃശ്ശൂർ ജില്ലയിൽ നിന്നും സാഗരറാണി, മലക്കപ്പാറ ചാലക്കുടിയിൽ നിന്നും മലക്കപ്പാറ, സാഗരറാണി, മൂന്നാർ (ജംഗിൾ സഫാരി) ഇരിങ്ങാലക്കുടയിൽ നിന്നും മലക്കപ്പാറ, നെല്ലിയാമ്പതി, മുസരീസ് യാത്ര ആലപ്പുഴയിൽ നിന്നും മലക്കപ്പാറ, വാഗമൺ, പരുന്തുംപാറ, കുട്ടനാട് യാത്രകളും ഹരിപ്പാട് നിന്നും മലക്കപ്പാറ, റോസ്മല ‑പാലരുവി, വാഗമൺ ‑പരുന്തുംപാറ എന്നിവിടങ്ങളിലേക്കും മാവേലിക്കരയിൽ നിന്നും വാഗമൺ ‑പരുന്തുംപാറ, മലക്കപ്പാറ, മൂന്നാർ, മൺറോതുരുത്ത് പ്രദേശത്തേക്കും തിരുവല്ലയിൽ നിന്നും മലക്കപ്പാറ, മൺറോതുരുത്ത്, വാഗമൺ-പരുന്തുംപാറ, ലുലുമാൾ — കോവളം എന്നിവടങ്ങളിലേക്കുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കൂടാതെ കുളത്തൂപ്പുഴ‑മലക്കപ്പാറ, വാഗമൺ-പരുന്തുംപാറ, മൺറോതുരുത്ത് കൊട്ടാരക്കരയിൽ നിന്നും കാപ്പുകാട് ‑ലുലു മാൾ,കൊല്ലത്തുനിന്നും റോസ്‌മല — പാലരുവി കോട്ടയത്തുനിന്നും, മലക്കപ്പാറ, വാഗമൺ-പരുന്തുംപാറ, പൊൻകുന്നത്തുനിന്നും വാഗമൺ ‑പരുന്തുംപാറ, പാലായിൽ നിന്നും മലക്കപ്പാറ ചങ്ങനാശ്ശേരിയിൽ നിന്നും കുമ്പളങ്ങി സർവീസുകളും ഉണ്ട്.
പാലക്കാട് ജില്ലയിൽ നിന്നും, മലക്കപ്പാറ, നെല്ലിയാമ്പതി, കോതമംഗലത്തുനിന്നും മൂന്നാർ (ജംഗിൾ സഫാരി) കോഴിക്കോട് ജില്ലയിൽ താമരശ്ശേരിയിൽ നിന്നും തുഷാരഗിരി, നെല്ലിയാമ്പതി, മൂന്നാർ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നും മൺറോതുരുത്ത് കണ്ണൂരിൽ നിന്നും വയനാട് സർവീസുകളും കെഎസ്ആർടിസി നടത്തുന്നുണ്ട്.
18005994011 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വനിതാ യാത്രാവാരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

 

Eng­lish Sum­ma­ry: KSRTC launch­es ‘Wom­en’s Trav­el Week’

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.