കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ അത്യവശ്യ യാത്രകകള്‍ക്കു കെഎസ്ആര്‍ടിസി ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ സ്വയംഭരണാധികാര സ്ഥാപനങ്ങള്‍ക്കും അന്ന് പ്രവര്‍ത്തിക്കാം. കോവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, അടിയന്തിരാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ എന്നിവര്‍ക്കൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
English Summary :KSRTC on Sundays with essential travel service
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.