23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 30, 2024
September 27, 2024

കെഎസ്ആർടിസി- സ്വിഫ്റ്റ്: 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു

Janayugom Webdesk
തിരുവനന്തപുരം
April 21, 2022 7:19 pm

ദീർഘ ദൂരയാത്രക്കാർക്ക് കൂടുതൽ സൗകര്യമായ യാത്ര ഒരുക്കുന്ന കെഎസ്ആർടിസി- സ്വിഫ്റ്റിന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സർവീസ് ആരംഭിച്ച 11 മുതൽ 20 വരെ 1,26,818 കിലോ മീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.

എസി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും എസി സ്വീറ്ററിന് 15,66,415 രൂപയും നോൺ എസി സർവീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ എട്ട് ബസുകളും ബംഗളുരു സർവീസാണ് നടത്തുന്നത്. എസി സ്വീറ്റർ ബസുകൾ പത്തനംതിട്ട- ബംഗളുരു കോഴിക്കോട്- ബംഗളുരു എന്നിവടങ്ങിലേക്കും ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ , സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ‌ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി- സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.

Eng­lish sum­ma­ry; KSRTC-Swift: 10-day rev­enue cross­es Rs 61 lakh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.