11 May 2024, Saturday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തില്‍ ഇന്ന് ചര്‍ച്ച നടത്തും; മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
November 3, 2021 10:46 am

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായുള്ള ചര്‍ച്ച ഇന്ന് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.  വൈകിട്ട് 04.30ന് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിലാണ് ചർച്ച നടത്തുക.

2010ലായിരുന്നു ഇതിന് മുമ്പ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടന്നത്. 2015 ൽ സേവന‑വേതന പരിഷ്ക്കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. കെഎസ്ആർടിസി നിലവില്‍ നവീകരണത്തിന്റെ പാതയിലാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ആധുനികവൽക്കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്ക്കരണ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്.

Eng­lish Sum­ma­ry: KSRTC to dis­cuss pay hike today; Min­is­ter Antony Raju

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.