10 January 2025, Friday
KSFE Galaxy Chits Banner 2

കുടുംബശ്രീ പാലും മുട്ടയും വിപണിയിലെത്തിക്കുന്നു

Janayugom Webdesk
ആലപ്പുഴ
April 14, 2022 4:04 pm

കുടുംബശ്രീ ആര്യാട് ബ്ലോക്കിലെ യുവജനസംരഭകർ കുടുംബശ്രീ ഫ്രഷ് മിൽക്ക്, കുടുംബശ്രീ നാടൻമുട്ട എന്ന പ്രാദേശിക ബ്രാന്റിൽ വിപണനത്തിന് എത്തിക്കുന്നു. ശുദ്ധമായ പാലും മുട്ടയും ചില്ലുകുപ്പികളിലും ട്രേകളിലുമായിട്ടാണ് വിപണനത്തിന് തയ്യാറാക്കിയിട്ടുള്ളത്. കലവൂർ ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കാർഷിക പ്രദർശനവും നടന്നു. കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച പരിപാടി പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ പി പി സംഗീത, ജി ബിജുമോൻ, സ്വപ്ന ബാബു എന്നിവർ സംസാരിച്ചു. പി എ ജുമൈലത്ത്, എം എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.