24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024
September 26, 2024

കുൽഭൂഷൺ ജാദവിന്റെ അപ്പീൽ; പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ

Janayugom Webdesk
ഇസ്​ലാമാബാദ്​
November 19, 2021 9:18 pm

വധശിക്ഷക്കെതിരെ കുൽഭൂഷൺ ജാദവിന്​ അപ്പീൽ നൽകാനുള്ള ബിൽ പാസാക്കിയ പാകിസ്ഥാനെ വിമർശിച്ച്​ ഇന്ത്യ. പാക്​ സർക്കാർ ഇറക്കിയ മുൻ ഓഡിനൻസിന്റെ പോരായ്​മകൾ ക്രോഡീകരിച്ചതാണ്​ പുതിയ ബിൽ എന്ന് ഇന്ത്യ​ പ്രതികരിച്ചു. ജാദവിന്​ നീതി ഉറപ്പാക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും ഇന്ത്യ വ്യക്തമാക്കി. ജാദവിനുള്ള നിയമസഹായം പാകിസ്ഥാൻ മനപ്പൂർവം വൈകിപ്പിക്കുന്നതാണെന്നും വിഷയത്തിൽ പാകിസ്ഥാന്റെ നടപടി അപര്യാപ്തമാണെന്നും ഇന്ത്യ ആരോപിച്ചു. നിലവിൽ പാകിസ്ഥാൻ പാസാക്കിയ ബിൽ നിയമസഹായം ഇനിയും വൈകിപ്പിക്കുമെന്നും ഇത് അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അനുസരിച്ചുള്ളതല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

പാക്​ പാർലമെന്റിന്റെ സെനറ്റ്​, ദേശീയ അസംബ്ലി എന്നിവ സംയുക്തമായി സമ്മേളിച്ചാണ് കഴിഞ്ഞ ദിവസം​ പുനഃപരിശോധന അനുമതി നൽകുന്ന നിയമങ്ങൾ പാസാക്കിയത്​. ഈ വർഷം ജൂണിൽ ദേശീയ അസംബ്ലി ചേർന്ന്​ നിയമങ്ങൾ പാസാക്കിയിരുന്നെങ്കിലും ഉപരിസഭയായ സെനറ്റിൽ ഇത്​ പരാജയപ്പെട്ടു. തുടർന്നാണ്​ സംയുക്ത സമ്മേളനം വിളിച്ച്​ നിയമങ്ങൾ പാസാക്കിയത്. 

ഭീകരവാദം, ചാരവൃത്തി എന്നിവ ചുമത്തി​ 2017 ഏപ്രിലിലാണ്​ പാക്​ സൈനിക കോടതി ജാദവിന്​ വധശിക്ഷ വിധിച്ചത്​. തുടർന്ന്​ ജാദവിന്​ കോൺസുലാർ സേവനങ്ങളും വിധിക്കെതിരെ അപ്പീലിനുള്ള അനുമതിയും നിഷേധിക്കുന്നതിനെതിരെ ഇന്ത്യ അന്താരാഷ്​ട്ര കോടതിയെ സമീപിച്ചു. ഇവ രണ്ടും അനുവദിക്കണമെന്ന്​ 2019 ജൂലൈയിൽ അന്താരാഷ്​ട്ര കോടതി ഉത്തരവിട്ടു. പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് വധശിക്ഷക്കെതിരെ ​ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാം. 

ENGLISH SUMMARY:Kulbhushan Jad­hav’s appeal; India crit­i­cizes Pakistan
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.