
അച്ഛൻ
*******
വീണു പോയാലും എഴുന്നേറ്റു നിന്ന്
ജീവിത ഭാരം ചുമക്കുന്നത് കൊണ്ടാവാം
ഉമ്മറത്തെ ചാരു കസേര ഇന്നും
തുരുമ്പു പിടിക്കാതെ കിടക്കുന്നത്
അമ്മ
*******
എത്ര വൈകിയാലും നീ വന്നിട്ടേ കിടക്കൂ
എന്ന് അമ്മ പറയുന്നത് കൊണ്ടാവാം
വീട് എന്നും ഉറങ്ങാതെ കിടക്കുന്നത്
പെങ്ങൾ
*********
പുതിയൊരു ചെരിപ്പും കുടയും കൊടുത്ത്
മറ്റൊരാളുടെ കൈ പിടിച്ചു കൊടുത്തിട്ടും ഇപ്പോഴും
വരാറുണ്ട് അവൾ സങ്കടം പറഞ്ഞു
കരഞ്ഞു പറഞ്ഞു എന്റെ തോളിൽ ചായാനായി
അതുകൊണ്ടാവും ഞാനിപ്പോഴും സങ്കടം ഒറ്റ ചുമലിൽ ഒതുക്കിയത്
സുഹൃത്ത്
***********
എന്നും കൂട്ടിനുണ്ടാവും കൂടെ ഉണ്ടാവും
ഇടക്കിടക്കു സ്റ്റാറ്റസുകളിൽ
ഓർമ്മിപ്പിക്കുന്നത് കൊണ്ടാവാം ‘അവനിപ്പോൾ’
വഴിയിൽവച്ച് കണ്ടാലും മിണ്ടാതെ പോകുന്നത്
കാമുകി
********
കടലോളം സ്നേഹം കണ്ണീരായി
എന്റെ ചുമലിൽ ഒഴുക്കിയതുകൊണ്ടാവും
കവിത പോലെ അവൾ വേറെ
ഒരാൾക്ക് താലി ചാർത്താൻ നിന്നു കൊടുത്തത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.