8 December 2025, Monday

Related news

October 6, 2025
July 29, 2025
March 29, 2025
March 24, 2025
May 8, 2024
May 7, 2024
May 7, 2024
May 6, 2024
May 3, 2024
April 19, 2024

കുഴല്‍ നാടന് വിവരാവകാശ കമ്മീഷനില്‍ നിന്നും തിരിച്ചടി

Janayugom Webdesk
തിരുവനന്തപുരം
March 29, 2025 11:30 am

പൊലീസ് ആസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ അനുവദിക്കാത്തതിനെതിരെ കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അപ്പീല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തള്ളി. പൊലീസിന്റെ രഹസ്യ വിഭാഗം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന വാദം അംഗീകരിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷന്‍ വി ഹരിനായരുടെ വിധി .

കഴിഞ്ഞവർഷം മെയ്‌ 30നായിരുന്നു മാത്യു കുഴൽനാടന്റെ അപേക്ഷ. ഇതിന്‌ പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ ജൂൺ 28ന്‌ മറുപടി നൽകി. വിവരം ലഭ്യമായില്ലെന്നുകാട്ടി ആഗസ്‌ത്‌ 25ന്‌ അപ്പീൽ നൽകി. സെപ്‌തംബർ ആറിന്‌ ഇതിൽ മറുപടി നൽകി. കഴിഞ്ഞവർഷം ഒക്‌ടോബർ 10ന്‌ സംസ്ഥാന വിവരാവകാശ കമീഷനിൽ അപ്പീൽ നൽകി. അതിൽ വാദം കേട്ടശേഷമാണ്‌ മുഖ്യ വിവരാവകാശ കമീഷണറുടെ വിധി. 

വിവരാവകാശ ഉദ്യോഗസ്ഥന്റെ തീരുമാനത്തിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്ന്‌ വിധിയിൽ പറയുന്നു. മാത്രമല്ല, കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡും ബംഗളൂരുവിലെ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നതല്ലാതെ അതിനുള്ള വിവരങ്ങൾ സമർപ്പിച്ചിട്ടുമില്ല– വിധിയിൽ പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.