23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 9, 2024
December 8, 2024
November 25, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
September 5, 2024
September 1, 2024

തന്നെ പുറത്താക്കിയെന്ന് സുധാകരന്‍ പറഞ്ഞാല്‍ പോര; വിവരം അറിയിക്കേണ്ടത് എഐസിസിയെന്ന് കെ വി തോമസ്

Janayugom Webdesk
തിരുവനന്തപുരം
May 13, 2022 8:17 am

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയ വിവരം അറിയിച്ചിട്ടില്ലെന്ന് കെ വി തോമസ്. പുറത്താക്കിയ വിവരം അറിയിക്കേണ്ടത് എഐസിസി ആണെന്നും കെ സുധാകരന് അതിന് അധികാരമില്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ മെയിലോ കത്തോ ഒന്നും തനിക്ക് വന്നിട്ടില്ല.

പുറത്താക്കിയ കാര്യമറിയിക്കാന്‍ ഫോണില്‍ വിളിച്ചെന്ന് പറയുന്നുണ്ട്. പക്ഷേ എനിക്കങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ മറ്റാരെയെങ്കിലും നമ്പര്‍ മാറി വിളിച്ചിരിക്കാമെന്നും കെ വി തോമസ് പ്രതികരിച്ചു. കെ പി സി സി പ്രസിഡന്റ് നുണ പറയാന്‍ തുടങ്ങി എന്നും കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പില്‍ നിന്നെ തന്നെ മാറ്റാനാകൂവെന്നും താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസ് എനിക്ക് സംസ്‌കാരവും വികാരവും ആണ്. എല്ലാക്കാലവും കോണ്‍ഗ്രസുകാരനായി തുടരും.

കോണ്‍ഗ്രസ് സംഘടനയെ തകര്‍ക്കാനുള്ള, ഹൈജാക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ് കെ വി തോമസ് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിനെയും വിമര്‍ശിച്ചു. ‘എന്താണ് ചിന്തന്‍ ശിബിരിന്റെ മാനദണ്ഡം?. വഴിയില്‍ പോണവരെയൊക്കെ വിളിക്കുന്നതാണോ? അദ്ദേഹം ചോദിച്ചു. ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കില്ലെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞു വോട്ട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; It is not Sud­hakaran to say that he was expelled; KV Thomas said the AICC has to informed that

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.