തെരഞ്ഞെടുപ്പുകളിലുണ്ടാകുന്ന നിരന്തരമുളള തിരിച്ചടികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുമ്പോട്ട് പോകുവാന്‍ ഏറെ ബുദ്ധിമുട്ടാകുന്നു.പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളോ, സംഘടനാ സംവിധാനങ്ങളോഇല്ലാത്തതിനാല്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് കഴിയുന്നില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പണ ദൗര്‍ലഭ്യം.
രാഷ്ട്രീയത്തില്‍ തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയതോടെ ഫണ്ട് കളക്ഷനും പാര്‍ട്ടിക്ക് കുറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന പ്രചാരണം ശക്തമായതോടെ ‘പണച്ചാക്കു‘കള്‍ കളംമാറിമാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയും പണമാണ്. ആവശ്യത്തിന് പണമില്ലെന്ന് ബോധ്യമായ പല കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക് കളംമാറാന്‍ ഒരുങ്ങുകയാണത്രെ.
പണമില്ലാത്തത് തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കുമെന്ന തോന്നലാണ് പാര്‍ട്ടി മാറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്ഈ വര്‍ഷം അവസാനത്തിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്ത് ഇപ്പോഴും കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ നഗരമേഖല ബിജെപിയുടെ നിയന്ത്രണത്തിലാണ്. ശക്തമായ മുന്നൊരുക്കത്തോടെ ബിജെപി ഗ്രാമീണ മേഖലയിലെ നേതാക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് പുതിയ വിവരം.
കൂടാതെ മറ്റുചില കോണ്‍ഗ്രസ് നേതാക്കളും രാജിവയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. എംഎല്‍എമാരുടെ കളംമാറ്റം ശരിവച്ച മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, പണമാണ് പ്രധാന വെല്ലുവിളിയെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ ചെലവാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.ഭാവേഷ് കത്താര, ചിരാഗ് കല്‍ഗരിയ, ലളിത് വസോയ, സഞ്ജയ് സോളങ്കി, മഹേഷ് പട്ടേല്‍, ഹര്‍ഷദ് റിബാദിയ എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ പോകുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീലുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ പാര്‍ട്ടി മാറ്റം പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജി വെക്കുന്ന ആറില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും പട്ടേല്‍ സമുദായക്കാരാണ്. ഗുജറാത്തിലെ വോട്ടര്‍മാരില്‍ വലിയൊരു സംഘടിത വിഭാഗമാണ് പട്ടേലര്‍മാര്‍. ഇതില്‍ നിന്ന് നാലു പേര്‍ മറുചേരിയില്‍ ചേരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. .പട്ടേല്‍ സമുദായത്തിലുള്ളവരെ ബിജെപിയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി പാര്‍ട്ടി ഒരുക്കിയിരുന്നു.അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഹാര്‍ദിക് പട്ടേലുമായി അടുത്ത ബന്ധമുള്ള നേതാവാണ് ലളിത് വാസോയ. പട്ടേല്‍ സംവരണ സമരകാലത്ത് മുന്നിലുണ്ടായിരുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.
മാത്രമല്ല, സൗരാഷ്ട്രയില്‍ ഒട്ടേറെ അനുയായികളുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ് വസോയ. പട്ടിദാര്‍ വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലെത്താന്‍ ഇത് സഹായിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. പണമില്ലാത്തത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമങ്ങളോട് പറയുന്നു. സംസ്ഥാനത്ത് 50000ത്തിലധികം പോളിങ് ബൂത്തുകളുണ്ട്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ഏജന്റിന് കുറഞ്ഞത് 5000 രൂപ കൊടുക്കണം. അതിന് പോലും പണമില്ലാത്ത അവസ്ഥയാണ്.
ബിജെപി 10000 രൂപയാണ് കൊടുക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗുജറാത്തിന്റെ സംഘടനാ ചുമതല അശോക് ഗെഹ്ലോട്ടിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് നല്‍കിയിട്ടുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അദ്ദേഹം ഗുജറാത്തിലുണ്ടാകും. സൂറത്ത്, രാജ്‌കോട്ട്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രത്യേക യോഗങ്ങളില്‍ ഗെഹ്ലോട്ട് പങ്കെടുക്കും. ഈ ചര്‍ച്ചകളിലും പണം കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളിയായിരിക്കുമെന്ന് നേതാക്കള്‍ പറയുന്നു.
English Summary: Lack of money: Leaders join BJP from Congress in Gujarat
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.