യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആര്‍എസ്എസ്സിലും ബിജെപിയിലും അണിയറനീക്കങ്ങള്‍ സജീവമായി തന്നെ നടക്കുന്നു. ഉത്തര്‍ പ്രദേശില്‍ ആര്‍എസിഎസിനെയും ബിജെപിയെയും സംബന്ധിച്ച് ലഖിംപൂര്‍ ഖേരി സംഭവം വന്‍ തിരിച്ചടി നേടാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് പാര്‍ട്ടിയെ സംബന്ധിച്ച് വന്‍ ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്. പ്രധാന കാരണം ലഖിംപൂര്‍ ഖേരി സംഭവത്തില്‍ അറസ്റ്റിലായത് ബിജെപി കേന്ദ്ര മന്ത്രിയുടെ മകനാണ്. ഇത് ബിജെപിയെ സംബന്ധിച്ച് വന്‍ തിരിച്ചടി തന്നെയായിരിക്കും നേരിടുക. കൂടാതെ ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സിഖ്, ജാട്ട് സമുദായങ്ങളെ ബി.ജെ.പി.യില്‍നിന്ന് അകറ്റരുതെന്നും ഉന്നത തല യോഗത്തില്‍ ബിജെപി നേതാക്കള്‍ക്ക് ആര്‍.എസ്.എസ്. നേതൃത്വം അടിയന്തരനിര്‍ദേശങ്ങള്‍ നല്‍കി.
ലഖിംപുര്‍ഖേരി സംഭവം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും കര്‍ഷകസമരമുണ്ടാക്കുന്ന ആഘാതം മയപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരോട് സംവദിക്കാന്‍ പുതിയ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആര്‍എസ്എസ് നേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഉത്തര്‍പ്രദേശിലെ മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്ത യോഗത്തില്‍ ബിജെപി-ആര്‍എസ്എസ് ഏകോപനത്തിന്റെ ചുമതല വഹിക്കുന്ന ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറാണ് ഈ നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് അറിയുന്നത്.കര്‍ഷകരുടെ പ്രതിഷേധം ഏറ്റവും ശക്തമായ മേഖലയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്. ഈ മേഖലയില്‍നിന്നുള്ള എം.പി.മാരും എം.എല്‍.എ.മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ടുകാര്‍ പൂര്‍ണമായും തങ്ങള്‍ക്കെതിരേ വോട്ടുചെയ്യില്ലെന്ന വിലയിരുത്തലാണ് ഈ മേഖലയിലെ നേതാക്കള്‍ ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ലഖിംപുര്‍ ഖേരിയില്‍ നാലുകര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം സ്ഥിതിഗതികള്‍ വഷളാക്കിയതായി ആര്‍എസ്എസിനും ബിജെപിയില്‍ ഒരു വിഭാഗത്തിനും അഭിപ്രായമുണ്ട്.
കര്‍ഷകസമരംമൂലവും ചില നേതാക്കളുടെ പ്രസ്താവനകള്‍മൂലവും ആര്‍എസ്എസും ബിജെപിയും സിഖ്-ജാട്ട് വിരുദ്ധമാണെന്ന തോന്നല്‍ പരക്കുന്നുണ്ടെന്നും യോഗത്തില്‍ ഉന്നയിച്ചു. പ്രതിഷേധക്കാരെ ഖലിസ്താന്‍ ഭീകരവാദികളായി ചിത്രീകരിച്ച ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട് ശരിയായില്ലെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ബിജെപിക്കെതിരെയും നേതൃത്വത്തിനെിരെയും കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ശക്തമായ രീതിയില്‍ തുടക്കം മുതല്‍ പ്രതിഷേധിച്ചയാളാണ് വരുണ്‍ ഗാന്ധി. അദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള എംപി കൂടിയാണ്. ലഖിംപൂര്‍ ഖേരി സംഭവം സിബിഐ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാകണമെന്നും കൂടാതെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ഓരോ കോടിരൂപ നല്‍കണമെന്നും പറഞ്ഞ ഏകെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. അത്‌കൊണ്ട് തന്ന ബെിജെപിയുടെ ദേശീയ നേതൃത്വ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെയും വരുണ്‍ ഗാന്ധിയുടെ മാതാവ് മേനകാ ഗാന്ധി, തുടങ്ങി കര്‍ഷക സമരത്തെ അംഗീകരിച്ച നിരവധി പേരെ പുറത്താക്കുകയും ചെയ്തിരുന്നു. ഇത് ഒരുപാട് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത് ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കുകയും ചെയ്യും. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നത് ഖാലിസ്ഥാനുള്ള ബിജെപി നേതാവിന്റെ പ്രസ്ഥാവനക്കെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. ബിജെപി നേതാക്കളായ വരുണ്‍ ഗാന്ധി, മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവര്‍ കര്‍ഷകസമരത്തെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഇവര്‍ പരോക്ഷപിന്തുണ നല്‍കുന്നുമുണ്ട്. ലഖിംപൂറിലുണ്ടായ ദാരുണ സംഭവം ബിജെപിയുടെ രാഷ്ട്രീയ ഗ്രാഫ് താഴുകയാണ്.
ENGLISH SUMMARY;Lakhimpur incident, BJP loses assembly polls
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.