21 May 2024, Tuesday

Related news

May 16, 2024
May 13, 2024
May 9, 2024
May 9, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024

ലഖിംപുര്‍ കര്‍ഷകക്കൊല: ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2021 8:43 am

ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊന്ന സംഭവത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ യൂപി പോലിസ് അറസ്‌റ് ചെയ്തിരുന്നു.വിശദമായ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആശിഷ് മിശ്രക്കും യുപി പൊലീസ് നോട്ടീസ് അയച്ചിരുന്നു.

ആര്‍ക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശിഷ് പാന്‍ഡെ, ലവ് കുശ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.സംഭവ സമയത്ത് കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തത് ഇവരാണെന്ന് യുപി പൊലീസ് വ്യക്തമാക്കി.വെടി ഉതിര്‍ത്ത തോക്ക് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ലംഖിപുര്‍ അക്രമം അന്വേഷിക്കാന്‍ 9 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡിഐജി ഉപേന്ദ്ര ആഗ്രവാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

 


ഇതുംകൂടി വായിക്കാം;ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം; ബിജെപി എംപി കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ചുകയറ്റി


 

മാത്രമല്ല, ലഖിംപൂരിലെ കൂട്ട കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തര്‍പ്രദേശ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.ഒക്ട്‌ടോബര്‍ 8 നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുപി പൊലീസ് വ്യക്തമാക്കി. ആഷിഷ് മിശ്ര സംഭവ സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തെന്നും യുപി പൊലൂസ് ഉള്‍പ്പെടുത്തിയിരുന്നു.ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത യുപി പൊലീസ് നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് യുപി പൊലീസ് നടപടി സ്വീകരിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം, ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. ബിജെപി എംപി നെയ്യാബ് സിങ് സെയ്‌നി കര്‍ഷക പ്രതിഷേധത്തിനു നേരെ കാറിടിച്ചു കയറ്റുകയായിരുന്നു. വധശ്രമത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് ബിജെപി എംപി നയാബ് സിങ് സൈയ്‍നി സഞ്ചരിച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പരിക്കേറ്റ കര്‍ഷകനെ നരിന്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
eng­lish summary;Lakhimpur mas­sacre: Supreme Court to hear peti­tion today
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.