ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസം, മത്സ്യം, മുട്ട എന്നിവ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഇതു സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ലക്ഷദീപ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഇത് നടപ്പാക്കുന്നത്. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം എന്ന ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി വന്ന പ്രഫുല്‍ ഘോടാപട്ടേല്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്‌കൂളുകളില്‍ മാംസാഹാരം നേരത്തെ ഒഴിവാക്കിയത്.
ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട എന്നിവ ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ രാകേശ് ദഹിയയുടെ ഉത്തരവ്. 2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രഫുല്‍ ഘോടാപട്ടേല്‍ ലക്ഷ ദ്വീപ് അഡ്മിനില്‌ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് ദ്‌ലീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ദ്വീപിന്റെ കാലങ്ങളായുളള ഭക്ഷണ രീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണെന്ന് വിമര്‍ശനവുമുയര്‍ന്നു. അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെയാണ് സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്നാണ് സുപ്രീംകോടതി തല്‍സ്ഥിതി തുരടാനും അഡ്മിനിസ്‌ട്ടേറ്റര്‍ക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്.
English summary; Lakshadweep schools to continue serving meat; The court verdict against Praful Khoda Patel’s reform policy was implemented
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.