17 June 2024, Monday

Related news

June 13, 2024
May 28, 2024
January 18, 2024
November 28, 2023
November 6, 2023
November 5, 2023
October 24, 2023
September 21, 2023
August 18, 2023
July 6, 2023

എരുമേലിയിൽ ഉരുൾപൊട്ടൽ; വ്യാപക നാശനഷ്ടം

Janayugom Webdesk
കോട്ടയം
July 31, 2022 11:56 am

എരുമേലി തുമരംപാറയിലെ ഉരുൾപൊട്ടലില്‍ വ്യാപക നാശനഷ്ടം. ഒൻപതും പത്തും വാർഡുകളിലെ റോഡുകൾ പൂർണമായും തകർന്നു. ശക്തമായ മഴവെള്ളപാച്ചിലിൽ കൊപ്പം തോട് കര കവിഞ്ഞു. കൊപ്പം തുമരംപാറ റോഡിൽ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകർന്നു. നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി. കൃഷിയും വ്യാപകമായി നശിച്ചു.

മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പറപ്പള്ളിൽ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ വെള്ളം കയറി 1500 കോഴികളും കാലിത്തീറ്റകളും ഒഴുകിപ്പോയി. എരുമേലി മുണ്ടക്കയം സംസ്ഥാനപാത വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു.

Eng­lish summary;Landslide on erumeli; Wide­spread damage

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.