
ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. മധ്യ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരം മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകൾ മണ്ണിനടിയിൽപ്പെട്ട് തകർന്നു. ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും നടത്തിയ സംയുക്ത തിരച്ചിലിൽ 23 പേരെ ജീവനോടെ രക്ഷപ്പെടുത്തി. 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി, 21 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പ്രസ്താവനയിൽ അറിയിച്ചു.
പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാണ്. എങ്കിലും കാണാതായവരെ കണ്ടെത്തുന്നതിനായി കൂടുതൽ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജിയോഫിസിക്സ് ഏജൻസി ഈ ആഴ്ച ഒരു അതിതീവ്ര കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ആഴ്ചകളിൽ ഇന്തോനേഷ്യയിലെ നിരവധി പ്രദേശങ്ങളിൽ ഉയർന്ന മഴ ലഭിക്കുമെന്നും ഇത് ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള വാർഷിക മൺസൂൺ കാലത്ത് ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകാറുണ്ട്. നവംബറിൻ്റെ തുടക്കത്തിൽ പാപ്പുവയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും 8 പേരെ കാണാതാവുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.