23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 2, 2024
November 26, 2024
October 25, 2024
September 24, 2024
September 22, 2024
August 22, 2024
August 21, 2024
August 21, 2024
August 20, 2024

കാഞ്ഞാറില്‍ ഉരുള്‍പൊട്ടി; നാല് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് മരണം

Janayugom Webdesk
തൊടുപുഴ
August 29, 2022 8:24 am

ഇടുക്കി കാഞ്ഞാറില്‍ ഉരുള്‍പൊട്ടി രണ്ട് മരണം. കാഞ്ഞാര്‍ സംഗമം മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് പുലര്‍ച്ചെ മൂന്നിന് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടി കുടുംബത്തിലെ 5 പേര്‍ ഒലിച്ചുപോകുകയായിരുന്നു. ചിറ്റടിചാലില്‍ സോമന്‍, ഭാര്യ ജയ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ആദിദേവ(നാല് ), സോമന്റെ അമ്മ തങ്കമ്മ എന്നിവരെയാണ് ഉരുളെടുത്തത്. ഇതില്‍ തങ്കമ്മയുടെയും ആദിദേവിന്റെയും മൃതദേഹം കണ്ടെത്തി.

തിങ്കള്‍ പുലര്‍ച്ചെ നാലോടെയാണ് സംഭവം. 3 പേര്‍ക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. കനത്ത മഴവെള്ളപാച്ചിലില്‍ സോമന്റെ വീട് പൂര്‍ണമായും തകര്‍ന്നു. രാത്രി പത്തരയോടെയാണ് പ്രദേശത്ത് കനത്തമഴ തുടങ്ങിയത്. രാവിലെ മഴ അല്‍പം ശമിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്.

Eng­lish sum­ma­ry; Land­slides in Kan­jar; Two deaths, includ­ing a four-year-old

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.