എഐഎസ്എഫ് സംസ്ഥാനതല പ്രാദേശിക മെമ്പർഷിപ്പ് ഉദ്ഘാടനം കൂത്തുപറമ്പിൽ നടന്നു. പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ എംപി ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി പി കബീർ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഫെൻസിങിൽ വെള്ളിമെഡൽ നേടിയ കുമാരി പ്രിയുവിന് നൽകി നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ഷാജി, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രേയ രതീഷ്, സംസ്ഥാനകമ്മിറ്റിയംഗം സി ജസ്വന്ത്, സി വിജയൻ, കെ വി രജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ സ്വാഗതവും പ്രസിഡന്റ് എ പ്രണോയ് നന്ദിയും പറഞ്ഞു.
English Summary:Launch of AISF Local Membership Distribution Campaign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.