24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 23, 2025
April 22, 2025
April 16, 2025
April 5, 2025
March 21, 2025
March 19, 2025
March 17, 2025
March 17, 2025
March 16, 2025

കേന്ദ്രനയം തുറന്ന് കാട്ടാൻ എൽഡിഎഫ് പ്രക്ഷോഭം

Janayugom Webdesk
തിരുവനന്തപുരം
November 9, 2021 11:17 pm

കേരളം മുന്നോട്ടുവച്ച വികസന പദ്ധതികൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയം തുറന്ന് കാട്ടുന്നതിന് പ്രചരണ‑പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. നവംബർ 30 ന് വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് ധർണ സംഘടിപ്പിക്കും. ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

റയിൽവേ സിൽവർലൈൻ പദ്ധതിക്കും ശബരിമല വിമാനത്താവളത്തിനും എതിരായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. തിരുവനന്തപുരത്തെ റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്‌ടി വിഹിതവും എംഎൻആർഇജി പദ്ധതിക്ക് നൽകേണ്ട കേന്ദ്രവിഹിതവും വൻ തോതിൽ കുടിശികയാണ്. ഇത്തരം നിലപാടുകൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്.

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഒഴിവുള്ള സീറ്റ് കേരള കോൺഗ്രസ് (എം) ന് നൽകാനും യോഗം തീരുമാനിച്ചു. എകെജി സെന്ററിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

Eng­lish Sum­ma­ry: LDF agi­ta­tion to expose cen­tral policy

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.