15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 21, 2025
March 19, 2025
March 17, 2025
March 17, 2025
March 16, 2025
March 14, 2025
March 5, 2025
February 19, 2025
February 17, 2025

രാജ്യസഭ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 18, 2022 10:46 pm

കേരളത്തിൽ ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്കു മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഐയിലെ പി സന്തോഷ് കുമാർ, സിപിഐ (എം)ലെ എ എ റഹീം എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നിയമസഭ സെക്രട്ടറിയുടെ ചേമ്പറിൽ വരണാധികാരിയായ സീനിയർമോസ്റ്റ് അഡീഷണൽ സെക്രട്ടറി കവിത ഉണ്ണിത്താൻ മുമ്പാകെയാണ് പത്രിക സമർപ്പണം നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, നിയമസഭ കക്ഷിനേതാവ് ഇ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എം വിജയകുമാർ, എംഎൽഎമാർ, യുവജന സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ പരമാവധി പോരാട്ടം നടത്താൻ പരിശ്രമിക്കുമെന്ന് പി സന്തോഷ് കുമാർ പറഞ്ഞു.

ഭരണഘടന മൂല്യങ്ങൾ വലിയതോതിൽ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പാർലമെന്റിലെ പോരാട്ടങ്ങളുടെ ഭാഗമാകുമെന്ന് എ എ റഹീം പറഞ്ഞു. കേരള നിയമസഭയിൽ മാർച്ച് 31 ന് രാജ്യസഭ തെരഞ്ഞെടുപ്പും വൈകുന്നേരം വോട്ടെണ്ണലും നടക്കും. എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ രാജ്യസഭ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. രണ്ട് സീറ്റുകളിൽ എൽഡിഎഫിനും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാൻ കഴിയും.

eng­lish summary;LDF can­di­dates sub­mit­ted nom­i­na­tion papers

you may also like this video;

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.