എൽഡിഎഫ് സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന എക്സി അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി മായ അനിൽ കുമാറിന്റെയും കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി അനീഷിന്റെയും തെരെഞ്ഞെടുപ്പ് വിജയത്തിനായി ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാത്തുസൂക്ഷിച്ചതുകൊണ്ടാണ് തുടർഭരണം ഉണ്ടായത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഭരണ തുടർച്ച ആവർത്തിക്കാനാണ് സാധ്യത.
ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാണ് എൽഡിഎഫിന്റേത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം കേരളത്തിന്റെ വികസന കാര്യങ്ങളിലും ശ്രദ്ധ ഏറെയുണ്ടായി. ആരോഗ്യം, വിദ്യാഭ്യാസം, പൊതുമേഖല, പാർപ്പിട സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. കമ്മ്യുണിസ്റ്റ് നേതാക്കളും നവോത്ഥാന നായകരും നിർമ്മിച്ചെടുത്ത ഈ പാഠശാലയിൽ നിന്നാണ് കേരളീയർ ജനാധിപത്യ ബോധമുള്ള പൗരൻമാരായത്.
1957 ൽ എങ്ങനെ കമ്മ്യൂണിസ്റ് പാർട്ടി അധികാരത്തിൽ വന്നുവെന്ന് രാഷ്ട്രീയ പഠനം നടത്തി ഡോക്ടറേറ്റ് നേടിയവരുണ്ട്. ഇപ്പോൾ എന്തുകൊണ്ട് കേരളത്തിൽ ഒരു തുടർ ഭരണമുണ്ടായി എന്നതിനെ കുറിച്ചാണ് ലോകം മുഴുവൻ പഠനം നടത്തുന്നത്. ഓഖി, നിപ്പ, പ്രളയം, പേമാരി, കോവിഡ് എന്നീ ദുരിതങ്ങളുണ്ടായപ്പോൾ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു. മറ്റ് രാജ്യങ്ങൾക്കും കേന്ദ്ര ഭരണത്തിനും കഴിയാതെ വന്നത് കേരളത്തിന് കഴിഞ്ഞു. കൃഷി നാശമുണ്ടായപ്പോൾ നഷ്ടപരിഹാരം നൽകി.
നെല്ലിന്റെ തറവില വർദ്ധിപ്പിച്ച് നൽകി. അങ്ങനെ സമസ്ത മേഖലയിലും വികസനത്തിന്റെ നേട്ടമുണ്ടാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുല്ലക്കര പറഞ്ഞു. എൽഡിഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ വി യോഹന്നാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രലേഖ, ബിനിൽകുമാർ, സ്ഥാനാർത്ഥി എം ബി അനീഷ് എന്നിവർ സംസാരിച്ചു.
English Summary:LDF government has done unparalleled development: Mullakkara Ratnakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.