സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടും ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ച എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
കോടതിവിധി നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഉള്ള ഇടുക്കി ജില്ലയായാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ബഫർസോൺ വിഷയത്തിൽ അതിസൂക്ഷ്മതയോടെയുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത് ആശ്വാസകരമാണെന്നും നിർദേശം സമർപ്പിക്കാനുള്ള അവസരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രതീക്ഷനൽകുന്നതായും എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ,സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ അറിയിച്ചു.
English Summary: LDF hartal in the district on Friday
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.