എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ അഡ്വ. പി സന്തോഷ്‌കുമാര്‍, എ എ റഹീം എന്നിവര്‍ വരണാധികാരിക്കു മുന്നില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പത്രികാ സമര്‍പ്പണം. വരണാധികാരി കവിത ഉണ്ണിത്താനാണ് പത്രിക സ്വീകരിച്ചത്. നിയമസഭാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍നായര്‍ ഈ മാസം 31ന് വിരമിക്കുകയാണ്, ഇതു സാങ്കേതികമായ തടസ്സമുണ്ടാക്കുമെന്നതിനാലാണ് വരണാധികാരിയായ കവിത ഉണ്ണിത്താന് (അഡിഷണല്‍ സെക്രട്ടറി) മുന്നില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
കേരളത്തില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങളായ എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സീറ്റുകള്‍ ഒഴിവ് വന്നത്.
English summary; LDF Rajya Sabha candidates file nomination papers
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.