9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

August 16, 2023
August 9, 2023
August 2, 2023
May 26, 2023
May 1, 2022
April 24, 2022
April 23, 2022
April 9, 2022
March 30, 2022
March 30, 2022

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം; കോഴ്സുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലി

Janayugom Webdesk
തിരുവനന്തപുരം
April 9, 2022 9:37 pm

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. ഈ മികവിന്റെ കേന്ദ്രങ്ങൾ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയിൽ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പങ്കാളിത്തം സുഗമമാകുന്നതിനായുള്ള രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. ഇവിടെ നിന്നും പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പ് നൽകുന്നുണ്ട്. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എൻജിനിയേഴ്സും (ഐഎസ്ഐഇ ഇന്ത്യ) സംയുക്തമായാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് സജ്ജീകരിക്കുക. എം ജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻ ടെക് എന്നിവയുടെ സഹകരണവും ഉണ്ടാകും. സാങ്കേതിക ഡിപ്ലോമ, എൻജിനിയറിങ് വിദ്യാർത്ഥികൾ എന്നിവർക്കാണ് പരിശീലനം ലഭിക്കുക.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനം, നിർമാണം, ഡിസൈൻ തുടങ്ങിയവയിൽ മികച്ച അറിവ് പ്രദാനം ചെയ്യുന്ന കോഴ്സുകളാണ് കേന്ദ്രങ്ങളിൽ പഠിപ്പിക്കുക. പട്ടികജാതി വികസന വകുപ്പാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകുന്നത്. പട്ടികജാതി വിദ്യാർഥികളുടെ പരിശീലനത്തിന് ആവശ്യമായ ധനസഹായവും വകുപ്പ് നൽകും. ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ സർട്ടിഫൈഡ് ഡിപ്ലോമ, ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ്, സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ സിമുലേഷൻ ആൻഡ് കമ്പോാണന്റ് സെലക്ഷൻ, എക്സിക്യൂട്ടീവ് പിജി ഇൻ ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ് തുടങ്ങിയ കോഴ്സുകൾ ആദ്യ ഘട്ടത്തിൽ നൽകും.
ഐഎസ്ഐഇയിലെ വിദഗ്ധരാണ് പരിശീലനം നൽകുക. എസ്എംഇവി (സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്), എഎസ്ഡിസി (ഓട്ടോമോട്ടീവ് സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ) എന്നിവയാണ് സർട്ടിഫിക്കേഷനും മൂല്യനിർണ്ണയവും നടത്തുക.

Eng­lish Sum­ma­ry: Learn about elec­tric vehi­cles; Jobs for those who com­plete the cours­es well

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.