19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഇടതു മതേതര ഐക്യത്തിന് വഴിതേടണം: ജി ദേവരാജന്‍

Janayugom Webdesk
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ (വിജയവാഡ)
October 15, 2022 9:43 pm

ട്രേഡ് യുണിയന്‍ മാതൃകയില്‍ രാജ്യത്ത് ഇടതുമതേതര ശക്തികളുടെ ഐക്യത്തിന് വഴിതേടണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.
തൊഴിലാളി സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്താനും വീണ്ടെടുക്കാനും തോളോടുതോള്‍ ചേര്‍ന്ന് പോരാട്ടത്തിലാണ്. ഫാസിസത്തിനും വര്‍ഗീയതയ്ക്കെതിരെയുമുള്ള പോരാട്ടത്തില്‍ ഇടതു മതേതര ജനാധിപത്യ പുരോഗമന ശക്തികള്‍ക്ക് ഇത് മാതൃകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതനിരപേക്ഷമൂല്യം തകർക്കാൻ രാഷ്ട്രത്തിന്റെ ഭരണസംവിധാനം വിനിയോഗിക്കുകയാണ്. ഭരണകൂട സ്ഥാപനങ്ങളുടെമേൽ ഹിന്ദുത്വയുടെ ആധിപത്യം സ്ഥാപിക്കുന്നതിന്‌ മോഡി സർക്കാർ പരസ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിന്റെ പരിണതഫലമാണ് ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വ്യാപകമായ ആക്രമണങ്ങൾ. അവരെ രണ്ടാംതരം പൗരന്മാരായി തരംതാഴ്‌ത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‌ലിങ്ങളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്‌. അവരുടെ സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച്‌ നശിപ്പിക്കുന്നു. ഹിന്ദുത്വ വർഗീയതയ്ക്കെതിരായ പോരാട്ടവും നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടവും സംയോജിപ്പിച്ചു മുന്നേറാന്‍ ഇടതു മതേതര ജനാധിപത്യ കക്ഷികള്‍ക്ക് കഴിയണം, ദേവരാജന്‍ ചൂണ്ടിക്കാട്ടി. 

Eng­lish Summary:Left must find a way for sec­u­lar uni­ty: G Devarajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.