മല്ലപ്പള്ളി പ്രസംഗത്തിനെതിരായ കേസിലെ പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി ഉത്തരവ് ലഭിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി സജി ചെറിയാൻ. തന്റെ ഭാഗം കേൾക്കാതെയാണ് നിലവിലെ കോടതി ഉത്തരവ്. ഏത് ഭാഗത്താണ് വീഴ്ചയെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും മന്ത്രി കൂട്ടിചേർത്തു.
മല്ലപ്പള്ളിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി സജിചെറിയൻ നടത്തിയ പ്രസംഗത്തിനെതിരായ കേസിൽ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളിയിൽ 2022 ജൂലൈ നാലിന് ഒരു പൊതുചടങ്ങിൽ ഭരണഘടനയെ സംബന്ധിച്ച സജിചെറിയാന്റെ ചില പരാമർശങ്ങളാണ് വിവാദമായത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
വിമർശനാത്മക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ഇതുസംബന്ധിച്ച പരാതിയിൽ തുടർനടപടികൾ അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.