സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത നവ വൈജ്ഞാനിക സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ. ഗ്രന്ഥശാലകൾക്ക് ലാപ് ടോപ്പ്, പ്രൊജക്ടർ, സീൻ എന്നിവ വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ജയൻ സ്മാരക ഹാളിൽ നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിനുൽ വാഹിദ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ നജീബത്ത്, അഡ്വ. അനിൽ എസ് കല്ലേലിഭാഗം, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ബാൾഡുവിൻ, ശ്രീജാ ഹരീഷ്, ബി ജയന്തി, അഡ്വ. ബിജേഷ് എബ്രഹാം, കെ അനിൽകുമാർ, ഡോ. കെ ഷാജി, സുനിതാ രാജേഷ്, ആർ രശ്മി, ഗേളി ഷണ്‍ഖൻ, ശ്യാമളയമ്മ, അംബികാകുമാരി, എസ് സെൽവി തുടങ്ങിയവർ പങ്കെടുത്തു. സീനിയർ സൂപ്രണ്ട് എ കബീർദാസ് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.