6 December 2025, Saturday

Related news

October 17, 2025
October 7, 2025
September 4, 2025
August 10, 2025
May 16, 2025
April 7, 2025
February 15, 2025
December 10, 2024
December 6, 2024
February 5, 2024

ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക്

Janayugom Webdesk
റിയാദ്‌
May 9, 2023 5:33 pm

അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്റെ പേരോ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വന്‍ തുക നല്‍കിയാണ് മെസിയെ ക്ലബ്ബിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക ജൂണ്‍ 30നാണ്.

സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരില്‍ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ സൗദി ക്ലബ്ബായ അല്‍നാസറുമായി കരാറില്‍ ഒപ്പിട്ടിരുന്നു. ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്‌ബോൾ ലോകത്ത് പ്രധാന്യംകൂടി. മെസിയെക്കൂടി എത്തിച്ചാൽ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വർധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.

Eng­lish Summary;Lionel Mes­si to Sau­di Ara­bi­an club
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.