ആലപ്പുഴ ആന്റിനർക്കോട്ടിക്ക് സെല്ലിലെ നായ ലിസിയുടെ ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പം ആഘോഷിച്ചു. ലിസിയെ ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്ന് രണ്ട് കൈകൾ കൂപ്പി പോലീസ് ഡോഗ് സ്വീകരിച്ചു.
ഡിജിപിയുടെ രണ്ട് മെറിറ്റോറിയസ് എക്സലന്റ് അവാർഡ് ജേതാവാണ് ലിസി. ബർത്ത് ഡേ ക്യാപ്പ് അണിഞ്ഞെത്തിയ ലിസി പെട്ടന്ന് എല്ലാവരുമായി ഇണങ്ങി ജീവനകാർക്ക് ഷൈക്ക് ഹാൻഡ് നൽകി. നാലാമത് ജന്മദിനമാണ് ലിസിയുടേത്. ഒട്ടേറെ കേസുകൾ പിടിച്ചട്ടുള്ള ലിസിയുടെ സംരക്ഷണം സിപിഒ മാരായ മനേഷ് കെ ദാസിന്റെയും പി കെ ധനേഷിന്റെയും കയ്യിൽ ഭദ്രമാണ്. ഡോഗ് സ്ക്വാഡിലെ സിപിഒമാരായ ഇരുവർക്കും ഡിജിപിയുടെ മെഡൽ ഓഫ് എക്സലന്റ് അവാർഡ് ലഭിച്ചുണ്ട്. തോമസ് ആന്റണിയോടൊപ്പമാണ് ലിസി ബർത്ത് ഡേ കേക്കുമായി എത്തിയത്.
നാലാമത് ജന്മദിന കേക്ക് മുറിച്ചപ്പോൾ ബർത്ത്ഡേ ഗാനമാലപിച്ചപ്പോൾ രണ്ട് കൈകൾ ഉയത്തി ലിസി നിന്നു. കേക്കിന് വേണ്ടി ലിസി വഴക്ക് കൂടിയപ്പോൾ പി കെ ധനേഷ് ഒരു നുള്ള് കൊടുത്തു. അവൾ വീണ്ടും ആവശ്യപ്പെട്ടു. പുറത്ത് നിന്നുള്ള ഭക്ഷണം നൽകാറില്ലന്ന് മനേഷ് പറഞ്ഞു ശിശു പരിചരണ കേന്ദ്രത്തിൽ ലിസി എത്തിയപ്പോൾ സെക്രട്ടറി എം സി പ്രസാദ്, വൈസ് പ്രസിഡന്റ് കെ ഡി ഉദയപ്പൻ, എക്സിക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, കെ നാസർ, ഓഫീസ് ഇൻചാർജ് ലേഖ എന്നിവർ സ്വീകരിച്ചു. ജന്മദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിഭവസമൃദമായ വിരുന്ന് ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.