സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്റെ ഭാഗമായി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തത്സമയം കാണിക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരം ചീഫ് ജസ്റ്റിസ് വിളിച്ച് ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടികളെല്ലാം ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്റെ തുടക്കമാവുമിതെന്നാണ് സൂചന. എന്നാല്‍, ലൈവ് സ്ട്രീമിംഗ് മറ്റ് മാധ്യമങ്ങള്‍ക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് കഴിഞ്ഞ ആഴ്ച ഭരണഘടനാ പ്രാധാന്യമുള്ള പൊതു വിഷയങ്ങളുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ച് കത്തയച്ചിരുന്നു. വിവരാവകാശത്തിന്റെ ഭാഗമായി തത്സമയ സ്ട്രീമിംഗ് നടത്തണമെന്ന് 2018‑ല്‍ അപേക്ഷിച്ചവരില്‍ ഒരാളായിരുന്നു ഇന്ദിര ജയ്സിംഗ്.
English summary; Live Streaming of Supreme Court Proceedings; Proceedings of the Constitution Bench can be watched live
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.