26 June 2024, Wednesday
KSFE Galaxy Chits

Related news

June 11, 2024
June 3, 2024
April 3, 2024
March 8, 2024
February 23, 2024
February 18, 2024
January 16, 2024
January 8, 2024
January 5, 2024
November 15, 2023

തദ്ദേശസ്വയംഭരണ വാര്‍ഡ് പുനസംഘടന ബില്‍: പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടിയിരുന്നതായി മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
June 11, 2024 3:07 pm

തദ്ദേശ സയംഭരണ വാര്‍ഡ് പുനസംഘടന ബില്‍ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടിയിരുന്നുവെന്നും ബില്ലില്‍ ഒരുഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ വാശിയുടെയോ ഏകാധിപത്യത്തിന്റെയും ഒരു വിഷയവും ഇല്ല. അനാവശ്യ തിടുക്കം ഒന്നുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻപായി ഒരുപാട് പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യേണ്ടതുണ്ട്.വാർഡ് പുനസംഘടന പൂർത്തിയാക്കിയാലേ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യാനാകു.

വാർഡ് വിഭജനം പൂർത്തീകരിക്കാനും നിരവധി പ്രക്രിയകൾ ഉണ്ട്. ദീർഘമായ ഒരു പ്രക്രിയയാണ് വേണ്ടിവരുന്നത്. ഒരിക്കൽ ഭരണ പ്രതിപക്ഷവും ചർച്ചചെയ്ത് അംഗീകരിച്ച ബില്ലാണ്. ബില്ലിനെ സംബന്ധിച്ച് എന്തെങ്കിലും എതിർപ്പ് പ്രതിപക്ഷത്തിന് ഭാഗമായി ഉണ്ടായിട്ടുള്ളതായി അറിവില്ല. സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ഉണ്ടായിരുന്നല്ലോ. പ്രതിപക്ഷ നേതാവിന് എതിർപ്പുണ്ടായിരുന്നു എങ്കിൽ ആ ഘട്ടത്തിൽ പറയാമായിരുന്നു. അങ്ങനെ എതിർപ്പ് അറിയിച്ചിരുന്നു എങ്കിൽ സർക്കാർ അത് പരിഗണിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Local Self-Gov­ern­ment Ward Reor­ga­ni­za­tion Bill: Min­is­ter MB Rajesh said there was an urgency to pass it

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.