നെടുങ്കണ്ടം ടൗണില്‍ പേപ്പട്ടി ആക്രമണം. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് കടിയേറ്റു. ഇന്നലെ രാവിലെ എട്ടരയോടെ നെടുങ്കണ്ടം എക്സൈസ് ഓഫീസിന് സമീപമാണ് വിദ്യാര്‍ത്ഥിനിയെ പേപ്പട്ടി കടിച്ചത്. നിരവധിയാളുകളെ ഈ നായ കടിക്കാന്‍ ശ്രമിച്ചു. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് വരുന്നതിനിടെ നായ ഓടിക്കുകയും കൈയില്‍ കടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് കണ്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ നായയെ ഓടിച്ചുവിട്ടതിനാല്‍ കൂടുതല്‍ പരിക്കുകള്‍ ഏറ്റില്ല. സമീപത്തുതന്നെ നിരവധിയാളുകളെ ഈ നായ കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
നായയുടെ വായില്‍ നിന്നും നുരയും പതയും വരുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ വ്യാപാരികള്‍ കുരുക്ക് ഉപയോഗിച്ച് പട്ടിയെ പിടിക്കുകയും മൃഗാശുപത്രിയില്‍ വിവരം അറിയിക്കുകയും ചെയ്തു. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ തിനകരന്‍ സ്ഥലത്തെത്തുകയും പരിശോധനയില്‍ നായയ്ക്ക് പേവിഷബാധയുള്ളതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവച്ച് മയക്കിയശേഷം നായയെ കൊല്ലുകയും നാട്ടുകാരുടെ സഹായത്തോടെ മറവുചെയ്യുകയും ചെയ്തു. പേപ്പട്ടിയാണെന്ന് സ്ഥിതീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ഉണ്ടായിട്ടുണ്ട്. ഈ നായ ദിവസങ്ങളായി ടൗണിലും പരിസരത്തുമായി കറങ്ങിനടന്നിരുന്നു. നായയുടെ കൈകാലുകളിലും ദേഹത്തും നിരവധി മുറിപ്പാടുകളും വായില്‍ ചോരയും നുരയും പതയും ഉണ്ടായിരുന്നു. ഈ നായ മറ്റ് നായ്ക്കളെയോ വളര്‍ത്തുമൃഗങ്ങളെയോ കടിച്ചിട്ടുണ്ടോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
english summary; Locals fear rabies dog attack
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.