23 November 2024, Saturday
KSFE Galaxy Chits Banner 2

ലോകത്തിലെ ഏകാകിയായ മനുഷ്യന്‍ മരിച്ച നിലയില്‍

Janayugom Webdesk
റിയോ ഡി ജനീറോ
August 30, 2022 10:44 pm

ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ എന്ന വിശേഷണം ലഭിച്ച ആമസോൺ കാട്ടിലെ ഗോത്രവർഗക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്ര­സീൽ സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്.
മൃതദേഹം ബ്രസീൽ ഫെഡറൽ പൊലീസ് പോസ്റ്റുമോർട്ടം നടത്തും. ഇദ്ദേഹത്തിന് ഏകദേശം 60 വയസെന്നാണ് കരുതുന്നത്. സഹ ഗോത്ര അംഗങ്ങൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതോടെ 26 വർഷമാണ് ഇദ്ദേഹം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത്. റൊ­ണ്ടോണിയ എന്ന ബൊളീവിയൻ അതിർത്തി സംസ്ഥാനത്തെ തനാരു പ്രദേശത്തായിരുന്നു താമസം.
2018ൽ അധികൃതർക്ക് ഇദ്ദേഹത്തിന്റെ ചിത്രം പകർത്താൻ സാധിച്ചിരുന്നു. ഇദ്ദേഹത്തെ മാൻ ഓഫ് ദി ഹോൾ എന്നും വിശേഷിപ്പിച്ചിരുന്നു. പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ ഗോത്രവർഗത്തിലെ അവസാന കണ്ണിയാണ് വിടപറഞ്ഞത്. 

Eng­lish Sum­ma­ry: Loneli­est man in the World has died

You may like this video also

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.