21 May 2024, Tuesday

Related news

May 21, 2024
May 20, 2024
May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024

കോട്ടയത്ത് ലോറിയും ബെെക്കുംകൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

Janayugom Webdesk
കോട്ടയം
December 17, 2021 6:36 pm

കോട്ടയം നാഗമ്പടം സീസര്‍ പാലസ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു ( 24 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷന്‍ ഏജന്റായിരുന്നു ആന്റണി.

ബേക്കര്‍ ജംഗ്ഷനില്‍ ഇറക്കം ഇറങ്ങി വന്ന ലോറി , അതേ ദിശയില്‍ വരികയായിരുന്ന ആന്റണിയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു .ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
eng­lish summary;lorry and bike acci­dent at kottayam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.