
വിവാഹിതനായ തന്റെ കീഴുദ്യോഗസ്ഥനുമായി പ്രണയത്തിലായ ബോസ് അദ്ദേഹത്തിന് ഭാര്യയില്‍ നിന്നും വിവാഹ ബന്ധം ഒഴിയാനായി നല്‍കിയത് 3.7 കോടി. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗിലാണ് സംഭവം.ഷു എന്ന് വിളിപ്പേരുള്ള ആ സംരംഭക, തന്‍റെ കീഴുദ്യോഗസ്ഥനായ ഹി എന്നായാളുമായി പ്രണയത്തിലായി. ഈ സമയം ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയത്തെതുടര്‍ന്ന് സ്ത്രീ തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചു. ഹിയോടു വിവാഹമോചനം നേടാന്‍ ആവശ്യപ്പെട്ടു.ഹിയും വിവാഹമോചനത്തിന് ഫയല്‍ ചെയ്തു. ജീവനക്കാരന്റെ പേരിൽ മൂന്ന് ദശലക്ഷം യുവാൻ (3.7) കോടി ഹിയുടെ ഭാര്യക്ക് ഷു നല്‍കി. വിവാഹമോചനം നേടി ഇരുവരും വിവാഹിതരായി.
എന്നാല്‍ പുതിയ ബന്ധം അതികകാലം മുന്നോട്ട് പോയില്ല. ഒരു വര്‍ഷത്തിന് ശേഷം ഷു വിവാഹ മോചനത്തിന് ഹര്‍ജി നല്‍കുി. പിന്നീടാണ് ട്വിസ്റ്റ് ഹിയെ വിവാഹം കഴിക്കാന്‍ നല്‍കിയ 3.7 രൂപ തിരികെ വേണമെന്നായി ആവശ്യം. പണം അസാധുവായ സമ്മാനമാണെന്നും അത് തിരികെ കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഹിയും ഭാര്യയും അപ്പീല്‍ നല്‍കി.എന്നാല്‍ ചെന്നിന് പണം കൈമാറിയെന്ന് തെളിയിക്കുന്ന പ്രത്യേക രേഖകളാന്നും ഷുവിന് കോടതിയിൽ ഹാജരാക്കാന്‍ കഴിഞ്ഞില്ല.അതിനാല്‍ പണം തിരികെ നല്‍കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.